കൂത്താട്ടുകുളം
കൂത്താട്ടുകുളം എഇഒ ഓഫീസ് നഗരത്തിൽ നിലനിർത്തണമെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് വിജയ് രഘു, സെക്രട്ടറി റിൽജോ വർഗീസ്, ജോയിന്റ് സെക്രട്ടറി ആകാശ് പ്രസാദ് എന്നിവർ നഗരസഭാ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസിന് നിവേദനം നൽകി.
സി ജെ സ്മാരക വായനശാലമന്ദിരത്തിനടുത്തുള്ള നഗരസഭാകെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് എഇഒ ഓഫീസ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഓഫീസുകൾ വാടകരഹിതകെട്ടിടത്തിലേക്ക് മാറാൻ സംസ്ഥാനത്ത് തീരുമാനിച്ചിരുന്നു. നഗരത്തിനുപുറത്ത് വിദ്യാഭ്യാസവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നിരവധി കെട്ടിടങ്ങൾ ഒഴിവുണ്ട്. ഇവയിലൊന്നിലേക്ക് മാറാനാണ് ശ്രമം. മാറ്റമുണ്ടായാൽ പാലക്കുഴ, ഇലഞ്ഞി, മാറാടി, തിരുമാറാടി പഞ്ചായത്തുപ്രദേശങ്ങളിലെയും കൂത്താട്ടുകുളം നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയാസമാകും. വർഷങ്ങളായി കൂത്താട്ടുകുളത്ത് പ്രവർത്തിച്ചുവരുന്ന ഓഫീസ് നഷ്ടപ്പെടാതെ നഗരത്തിൽ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കുമെന്ന് സണ്ണി കുര്യാക്കോസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..