15 November Friday

തറനിരപ്പില്‍നിന്ന്‌ ഉയര്‍ന്ന റോഡില്‍ അപകടം പതിവ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


തൃക്കാക്കര
സീപോർട്ട്–-എയർപോർട്ട് റോഡി​ന്റെ അരിക് ഉയർന്നുനിൽക്കുന്നതുമൂലം  റോഡപകടങ്ങൾ പതിവാകുന്നു. ഇതില്‍ നടപടിയാവശ്യപ്പെട്ട് ആർടിഒ കെ മനോജ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർക്ക് കത്ത് നൽകി.

കാക്കനാട് കലക്ടറേറ്റിനുപിന്നിലെ സീപോർട്ട് റോഡി​ന്റെ ഭാ​ഗത്താണ് തറനിരപ്പില്‍നിന്ന്‌ അരിക് ഉയര്‍ന്നുനില്‍ക്കുന്നത്. റോഡില്‍ ​കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
ഇടതുവശം ചേർന്ന് പോകുന്ന ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളുമാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ വാഹനം നിർത്തി ഇടതുകാൽ ചവിട്ടുമ്പോൾ റോഡി​ന്റെ അരിക് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ചവിട്ടാന്‍ സ്ഥലം കിട്ടാതെ മറിഞ്ഞുവീഴുന്നത് പതിവാണ്. പോക്കറ്റ് റോഡിൽനിന്ന്‌ സീപോർട്ട് റോഡിലേക്ക് ഇരുചക്രവാഹനങ്ങൾ കയറുമ്പോഴും അപകടമുണ്ടാകുന്നു.

കാക്കനാട് ചിൽഡ്രൻസ് ഹോം, മീഡിയ അക്കാദമി, സഹകരണ ആശുപത്രി, ഓണം പാർക്ക്, സൺറൈസ് ആശുപത്രി പ്രദേശത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. റോഡി​ന്റെ വശങ്ങള്‍ മണ്ണിട്ടോ കോണ്‍ക്രീറ്റ് ഉപയോ​ഗിച്ചോ നിറയ്‌ക്കാതെ അപകടാവസ്ഥ മറികടക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top