23 November Saturday

വിദേശജോലി തട്ടിപ്പ് ; യുവതിയും യുവാവും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


വൈപ്പിൻ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ രണ്ടുപേരെ ഞാറയ്ക്കൽ പൊലീസ് പിടികൂടി. ചേർത്തല തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20), ചേർത്തല അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരാണ് അറസ്റ്റിലായത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസിയുമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പരാതിക്കാരിയുടെ ഭർത്താവിന് വിദേശജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 2,80,000 രൂപയാണ് തട്ടിയത്. ഞാറയ്ക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ കെ ഷാഹിർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ പ്രീജൻ, സിവിൽ പൊലീസ് ഓഫീസർ കെ കെ ഐശ്വര്യ എന്നിവരാണ് അന്വേഷകസംഘത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top