അങ്കമാലി
ഡിവൈഎഫ്ഐ നായത്തോട് സൗത്ത് യൂണിറ്റും ബാലസംഘം ആമ്പൽക്കൂട്ടം യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണപ്പൂരം 2024നോടനുബന്ധിച്ച് നടത്തിയ വി വി അമ്പാടി സ്മാരക ആറാം അഖിലകേരള വടംവലിമത്സരത്തിൽ പ്രതിഭ പ്രളയക്കാട് ജേതാക്കളായി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മുനിസിപ്പൽ കമ്മിറ്റി അംഗവുമായിരുന്ന വി വി അമ്പാടിയുടെ സ്മരണയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്. 16 ടീമുകള്‍ പങ്കെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അനില ഡേവിഡ് ഉദ്‌ഘാടനം ചെയ്തു. എം എസ് സുബിൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, നഗരസഭാ കൗൺസിലർ രജിനി ശിവദാസൻ, ജിജോ ഗർവാസീസ്, ടി പി തോമസ്, വി കെ രാജൻ, അപർണ രവി, വി വി ശ്രീവത്സൻ തുടങ്ങിയവർ സംസാരിച്ചു.
മത്സരവിജയികൾക്ക് തദ്ദേശസ്വയംഭരണ ജില്ലാ അസി. ഡയറക്ടർ കെ കെ സുബ്രഹ്മണ്യൻ എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഒന്നും രണ്ടും സ്ഥാനക്കാർക്ക് നൽകിയ അവാർഡുകൾ യഥാക്രമം കൈപ്രമ്പാടൻ തോമസ് സാറാമ്മ, പി വി പൗലോസ് എന്നിവരുടെ സ്മരണാർഥമുള്ളതാണ്. 10 ടീമുകൾക്ക് ക്യാഷ് പ്രൈസും നൽകി. സമാപനയോഗത്തിൽ പി ആർ രജീഷ് അധ്യക്ഷനായി. ടി വൈ ഏല്യാസ് സംസാരിച്ചു. സെപ്തംബർ 21ന് ജനകീയ കലാസന്ധ്യയോടെ ഓണപ്പൂരം സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..