05 November Tuesday

ഇന്ത്യൻ മത്സ്യ–--ചെമ്മീൻ ഇനങ്ങൾക്ക്‌ 
എംഎസ്‌സി സർട്ടിഫിക്കേഷൻ: അവലോകനയോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


കൊച്ചി
ഇന്ത്യയിൽനിന്നുള്ള മത്സ്യ-, ചെമ്മീൻ ഇനങ്ങൾക്ക് സർട്ടിഫിക്കേഷൻ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട അവലോകനയോഗം ബുധനാഴ്‌ച കൊച്ചി ഹോട്ടൽ കാസിനോയിൽ നടക്കും. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, നീരാളി ഉൾപ്പെടെ 10 ഇനങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസിയായ മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ (എംഎസ്‌സി) സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായുള്ള സംയുക്ത ഗവേഷണപദ്ധതികളുടെ പുരോഗതി വിലയിരുത്തും.

2019ലാണ് പദ്ധതി ആരംഭിച്ചത്. അടുത്തവർഷത്തോടെ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട്, സിഎംഎഫ്ആർഐ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), ഫിഷറി സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവ നടത്തിയ ഗവേഷണ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സർട്ടിഫിക്കേഷനുള്ള 10 മത്സ്യ,- ചെമ്മീൻ ഇനങ്ങളെ തെരഞ്ഞെടുത്തത്. സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ രാജ്യാന്തരവിപണിയിൽ ഇവയുടെ മൂല്യം വർധിക്കുമെന്നാണ് കരുതുന്നത്. അഷ്‌ടമുടിക്കായലിലെ കക്കയ്‌ക്കുമാത്രമാണ് ഇന്ത്യയിൽനിന്ന് ഇതുവരെ എംഎസ്‌സി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. സീഫുഡ് എക്സ്‌പോർട്ടേഴ്സ് അസോസിയേഷനും വേൾഡ് വൈൽഡ്‌ ലൈഫ് ഇന്ത്യയും ചേർന്നാണ് അവലോകനയോഗം സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top