കൊച്ചി
സംഘാടകർ നൽകിയ ചൂണ്ടയിൽ മീൻ കൊരുത്തപ്പോൾ സന്തോഷം കൊണ്ടവർ തുള്ളിച്ചാടി. അഭയകേന്ദ്രത്തിന്റെ തണലിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാർ പുറംലോകത്തിറങ്ങി പ്രകൃതിദൃശ്യങ്ങളും മറ്റും കണ്ടതോടെ സമ്മർദങ്ങൾക്ക് വിട. ലോക ടൂറിസംദിനത്തിൽ വൈപ്പിനിലെ ഹോട്ടൽ റസ്റ്റിക് ലീഷേഴ്‌സാണ് ഭിന്നശേഷിക്കാർക്ക് വേറിട്ട അനുഭവമൊരുക്കിയത്.
പ്രകൃതിസൗന്ദര്യം ആസ്വദിച്ച് മീൻപിടിച്ചും പാചകകല അടുത്തറിഞ്ഞും അവർ ആഹ്ലാദം പങ്കിട്ടു. റസ്റ്റിക് ലീഷേഴ്‌സ് ഹോട്ടൽവളപ്പിലെ വിശാലമായ കുളത്തിലായിരുന്നു ചൂണ്ടയിടാൻ അവസരമൊരുക്കിയത്. പള്ളുരുത്തിയിലെ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോസഫ് കൊത്തലെങ്കോയിലെ അംഗങ്ങളാണ് ലൈവ് ഫിഷിങ് ആൻഡ് കുക്കിങ് പരിപാടിയിൽ പങ്കെടുത്തത്. പെരുമ്പാവൂർ ജയഭാരത് കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
ഇഷ്ടഭക്ഷണവും കഴിച്ച് നിറഞ്ഞ മനസ്സോടെ വൈകിട്ട് അവർ മടങ്ങി. കൂട്ടത്തിൽ മികവ് തെളിയിച്ച ഇടുക്കി ഉപ്പുതറ സ്വദേശി മനു സജിക്ക് ഹോട്ടൽ എംഡി ഷിബു പീറ്റർ ഹോട്ടലിൽ ജോലിയും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..