23 October Wednesday

ഗവേഷണനേട്ടങ്ങൾ അറിയാൻ മറൈൻ എക്സ്പോ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


കളമശേരി
സമുദ്രമലിനീകരണം സംബന്ധിച്ച് കൊച്ചി സർവകലാശാല മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് സംഘടിപ്പിച്ച സമ്മേളനത്തിലെ മറൈൻ എക്സ്പോ ശ്രദ്ധേയമായി. എൻപിഒഎൽ, സിഎംഎഫ്ആർഐ, സിഫ്ട്, സിഫ്‌നെറ്റ് തുടങ്ങി 12 സ്ഥാപനങ്ങളുടെ സ്റ്റാളുകളുണ്ടായി.കപ്പലുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെ വിവിധ സോണാർ (സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ്) ഉപകരണങ്ങളാണ് എൻപിഒഎൽ അവതരിപ്പിച്ചത്. കടലിലെ വസ്തുക്കൾ തിരിച്ചറിയുന്നതിനും ഗവേഷണ ആവശ്യങ്ങൾക്കുള്ള വിവിധയിനം സോണാർ മാതൃക സ്റ്റാളിൽ ഒരുക്കിയിരുന്നു.കടൽപ്പായൽ, മീനുകൾ എന്നിവയിൽനിന്ന് സിഎംഎഫ്ആർഐ നിർമിച്ച കരൾവീക്കം, ഉയർന്ന കൊളസ്ട്രോൾ, പോഷകക്കുറവ് തുടങ്ങിയവയുടെ ചികിത്സയ്ക്കുള്ള 12 ഇനം ഗുളികകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവ പരിചയപ്പെടുത്തുന്ന മാതൃകകളുമൊരുക്കി.ഡീഡ് മറൈൻ എന്ന നവസംരംഭകരുടെ സ്റ്റാളിൽ മറൈൻ ഗവേഷകർക്കുള്ള വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. മാർക്കറ്റിൽ ലഭിക്കുന്ന മീനിന്റെ ഗുണമേന്മ ആർക്കും പരിശോധിക്കാവുന്ന കിറ്റ് ഉൾപ്പെടെ 20 ഓളം ഉൽപ്പന്നങ്ങളുമായാണ് സിഫ്റ്റ് (സിഐഎഫ്ടി) സ്റ്റാളൊരുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top