22 December Sunday

ബാലസംഘം ജില്ലാ സമ്മേളനം ഇന്നു തുടങ്ങും ; ശാസ്ത്ര അത്ഭുതങ്ങൾ കണ്ടറിഞ്ഞ് കുട്ടിക്കൂട്ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ബാലസംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദർശനം, ശാസ്ത്രപരീക്ഷണം നടത്തി (ഐസ് കത്തിച്ച്) 
 പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു


കൂത്താട്ടുകുളം
ബാലസംഘം ജില്ലാ സമ്മേളനത്തിന്‌ കൂത്താട്ടുകുളം ബ്രിയോ കൺവൻഷൻ സെന്ററിൽ ശനിയാഴ്‌ച തുടക്കമാകും. രാവിലെ 9.30ന് യുവജന കമീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യും.16 ഏരിയയിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. ഞായറാഴ്‌ച സമാപിക്കും.സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ബഹിരാകാശ ശാസ്ത്ര അത്ഭുതങ്ങൾ കണ്ടറിയാൻ കുട്ടിക്കൂട്ടങ്ങളെത്തിത്തുടങ്ങി. ശനി, ഞായർ ദിവസങ്ങളിലായി സമ്മേളനം നടക്കുന്ന കൂത്താട്ടുകുളം ബ്രിയോ കൺവൻഷൻ സെന്ററിലാണ്‌ പ്രദർശനം ഒരുക്കിയിട്ടുള്ളത്‌.

സമ്മേളന നഗരിയിൽ  പ്രത്യേക പവലിയനിലാണ്‌ പുസ്തകോത്സവം, ശാസ്ത്ര ചരിത്രപ്രദർശനം ആരംഭിച്ചത്. ത്രീഡി പ്ലാനിറ്റേറിയം സ്പേസ് ഷോ, വൺഡേഴ്സ് ഓഫ് സ്‌പേസ്‌ ഷോ, ശാസ്ത്ര നൂതനാശയ പ്രദർശനം, വാനനിരീക്ഷണം, അനിമേഷൻ സാങ്കേതികവിദ്യാപ്രദർശനം, എഐ സാങ്കേതിക പ്രദർശനം, ശാസ്ത്ര സ്റ്റാളുകൾ, പുരാവസ്തുപ്രദർശനം, ചരിത്രപ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഞായർ രാവിലെമുതൽ ഐഎസ്ആർഒ സ്‌പേസ് ഓൺ വീൽസ് പ്രദർശനവുമുണ്ട്. കൂത്താട്ടുകുളം, പിറവം ഉപജില്ലകളിലെ വിവിധ സ്കൂളുകളിൽനിന്നുള്ള നൂറുകണക്കിന് കുട്ടികളാണ് ആദ്യദിനമെത്തിയത്. പ്രദർശനം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ്‌ സമദ് ദേവ് നന്ദൻ ബേബി അധ്യക്ഷനായി.സംഘാടകസമിതി ചെയർമാൻ പി ബി രതീഷ്, ജോസ് കരിമ്പന, ഫെബീഷ് ജോർജ്, ഷാജി ജോർജ്, ബാലസംഘം ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, സ്വാതി സോമൻ, ആദിത്യൻ സുനിൽ, പ്രജിത് പ്രഭകുമാർ എന്നിവർ സംസാരിച്ചു.

കോതമംഗലം യൽദോ മാർ ബസേലിയോസ് കോളേജ്, ഇലഞ്ഞി വിസാറ്റ് എൻജിനിയറിങ് കോളേജ്, ആരക്കുന്നം ടോക് എച്ച് എൻജിനിയറിങ് കോളേജ് എന്നിവ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്‌. ഞായർ വൈകിട്ടുവരെ പ്രദർശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top