കരുമാല്ലൂര്‍
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ പ്രധാന കേന്ദ്രങ്ങളിലും പൊതുനിരത്തിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചുകൊണ്ട് നടപ്പാക്കിയ ‘ഇമചിമ്മാതെ കരുമാല്ലൂര്‍' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള ആദ്യപടിയായാണ് കാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫീസുൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി 40 കാമറകള്‍ സജ്ജമാക്കി. ഇതെല്ലാം പഞ്ചായത്ത് ഓഫീസില്‍ നിരീക്ഷിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടർ എന്‍ എസ് കെ ഉമേഷ് കാമറകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് നടപ്പാക്കിയ ഹരിത അങ്കണവാടി, ഹരിത അയല്‍ക്കൂട്ടം എന്നിവയുടെ പ്രഖ്യാപനവും കലക്ടർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോര്‍ജ് മേനാച്ചേരി, വി പി അനില്‍കുമാര്‍, സബിത നാസർ, ശ്രീദേവി സുധി, ബീന ബാബു, ടി കെ സജീവ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..