28 December Saturday

നാടകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


തൃപ്പൂണിത്തുറ
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടകകൂട്ടായ്മ പൂത്തോട്ട പുത്തൻകാവ് ക്ഷേത്രമൈതാനത്ത് സംഘടിപ്പിക്കുന്ന ബഹുസ്വര നാടകോത്സവത്തിന് തുടക്കമായി. നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി അധ്യക്ഷയായി. രമേശ്‌വർമ, എ കെ ദാസ്, എസ് എ ഗോപി, വി എം രാമകൃഷ്ണൻ, വി ആർ മനോജ്, പറവൂർ രംഗനാഥൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കട്ടപ്പന ദർശനയുടെ നാടകം ‘തോറ്റവരുടെ യുദ്ധങ്ങൾ’ അരങ്ങേറി. നാടക ചരിത്രപ്രദർശനവും കുടുംബശ്രീ വിപണനമേളയും പുസ്തകോത്സവവും നടൻ അനിൽ പെരുമ്പളം ഉദ്ഘാടനം ചെയ്തു. ശനി പകൽ 2.30ന് സംഘടിപ്പിക്കുന്ന വയോജനങ്ങളുടെ സംഗമം "അക്കാലം’ വി മോഹനൻ കോവിലകം ഉദ്ഘാടനം ചെയ്യും. 6ന് നാടകം പരിചയപ്പെടുത്തൽ "ഫസ്റ്റ് ബെൽ" നടൻ ചെമ്പിൽ അശോകൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് രാജേഷ്ശർമ, അമൽരാജ് എന്നിവർ ചേർന്ന് എൻ എൻ പിള്ളയുടെ ‘ശുദ്ധമദ്ദളം’ അവതരിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top