28 December Saturday

ഇനി "തട്ടുപൊളിപ്പന്‍' ദിനങ്ങള്‍ 
ചുവടി ഫെസ്റ്റ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


പറവൂർ
ഗോതുരുത്ത് ദ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ചുവടി ഫെസ്‌റ്റ് 2024 തുടങ്ങി. ഗോതുരുത്ത് എസ്എസി മാരിടൈം ആർട്‌സ് സെ​ന്റർ ചിന്നത്തമ്പി അണ്ണാവി സ്ക്വയറിൽ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഫാ. ജോയ് തേലക്കാട്ട് പതാക ഉയർത്തി. എസ്എസി പ്രസിഡ​ന്റ് നിവിൻ മിൽട്ടൻ അധ്യക്ഷനായി. മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മൂലൻ, ചേന്ദമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ, വാർഡ് അംഗം ജോമി ജോസി, ലണ്ടൻ കിങ്‌സ് കോളേജ് പ്രൊഫ. അനന്യ ജഹനാര, എസ്എസി സെക്രട്ടറി അനീഷ് റാഫേൽ, ജോയിന്റ് സെക്രട്ടറി എം ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പള്ളിപ്പുറം സെ​ന്റ് റോക്കീസ് നൃത്തകലാഭവന്റെ ചവിട്ടുനാടകം "നെപ്പോളിയൻ ബോണപ്പാർട്ട്' അരങ്ങേറി. വെള്ളിയാഴ്ച ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാദമി "ശ്രീധർമശാസ്താവ്' അവതരിപ്പിച്ചു. ശനി രാത്രി ഏഴിന് ആലപ്പുഴ കൃപാസനത്തി​ന്റെ "കൊട്ടാരരഹസ്യം' അരങ്ങേറും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top