കോലഞ്ചേരി
സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെ സെമിത്തേരിയിലെ കല്ലറ തകർത്തു. വ്യാഴം രാത്രിയിൽ എളൂർ കുടുംബത്തിന്റെ കല്ലറയാണ് തകർത്തത്. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ യാക്കോബായ പള്ളിയിൽ ചേർന്ന യോഗം പ്രതിഷേധിച്ചു. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴി അധ്യക്ഷനായി. 2000 കുടുംബങ്ങളുള്ള ഇടവകയിലെ ഇരുവിഭാഗങ്ങൾക്കും അവകാശമുള്ള സെമിത്തേരി ഓർത്തഡോക്സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞദിവസം സുപ്രീംകോടതി വിധിയിൽ ഇരു വിഭാഗങ്ങളുടെയും കണക്കെടുക്കാൻ നിർദേശിച്ചിരുന്നു. പള്ളിയിലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നിബു കെ കുര്യാക്കോസ്, കെ വി കുര്യാച്ചൻ, സി പി ഏലിയാസ്, സജി വടക്കേക്കര എന്നിവർ സംസാരിച്ചു.
സെമിത്തേരിയിലെ കല്ലറ തകർത്തതിൽ ഓർത്തഡോക്സ് വിഭാഗവും പ്രതിഷേധിച്ചു. വികാരി ഫാ. ജേക്കബ് കുര്യൻ അധ്യക്ഷനായി. ഫാ. സി എം കുര്യാക്കോസ്, ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, സാജു പടിഞ്ഞാക്കര, ജോർജ് സി കുരുവിള, ജയിംസ് മലയിൽ, അഡ്വ. മാത്യു പി പോൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..