10 September Tuesday

കുളമ്പുരോഗം പടരുന്നു; 
ക്ഷീരകർഷകർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


പെരുമ്പാവൂർ
വെങ്ങോല, മുടക്കുഴ പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലും കന്നുകാലികൾക്ക്‌ കുളമ്പുരോഗം വ്യാപകമായി. വെങ്ങോലയിൽ 32 പശുക്കൾ കുളമ്പുരോഗവും തൈലേറിയയും ബാധിച്ച് ചത്തു. കുളമ്പുരോഗം ബാധിച്ച് ചത്ത പശുക്കൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. മുന്നൂറ്‌ ലിറ്റർ പാൽ അളന്നുകൊണ്ടിരുന്ന വലിയകുളം അപ്കോസ് സഹകരണ സംഘത്തിൽ 120 ലിറ്റർ പാലാണ് ലഭിക്കുന്നതെന്ന് സംഘം പ്രസിഡന്റ്‌ എം വി ജോയി പറഞ്ഞു. 12 ലിറ്റർ കറന്നുകൊണ്ടിരുന്ന പശുക്കൾക്ക് രോഗം വന്ന് ഭേദമായതിനുശേഷം ഒരു ലിറ്റർ പാൽമാത്രമാണ് ലഭിക്കുന്നത്.

നഗരസഭയിൽ ഒന്നാംമൈൽ, പൂപ്പാനി പ്രദേശത്തുള്ള പശുക്കളിൽ രോഗം പടർന്നിട്ടുണ്ട്. മൃഗാശുപത്രിയിൽ ഡോക്ടർ സ്ഥലംമാറി പോയതിനാൽ ചേലാമറ്റം മൃഗാശുപത്രിയിലെ ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്. കുളമ്പുരോഗം പടർന്നുപിടിച്ച മുടക്കുഴയിൽ 260 പശുക്കൾക്ക് പ്രതിരോധ കുത്തിവയ്‌പെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top