22 December Sunday

ഒറ്റമുറി വീട്‌ മാവ്‌ വീണ്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


കൂനമ്മാവ്
കോട്ടുവള്ളി പഞ്ചായത്ത് 13–-ാംവാർഡ്‌ കൂനമ്മാവ് തൂശത്ത് തേങ്ങാത്തറ അജയന്റെ ഓടിട്ട ഒറ്റമുറി വീട്‌ മാവ് വീണ് തകർന്നു. ഞായർ വൈകിട്ട് 4.50ന്‌ കനത്ത കാറ്റിലും മഴയിലുമാണ്‌ അപകടം. കാലപ്പഴക്കം ചെന്ന ഒറ്റമുറിയിലാണ് ഓട്ടോ ഡ്രൈവറായ അജയനും ഭാര്യ ബിന്ദുവും മകൻ അതുലും താമസിക്കുന്നത്. ഓടുകളും കഴുക്കോലും തകർന്ന് നാമാവശേഷമായി. അപകടം നടക്കുമ്പോൾ മൂന്നുപേരും മുറിയിലുണ്ടായിരുന്നു. ശബ്ദം കേട്ട്‌ പുറത്തേക്ക് ഓടിയതിനാൽ ആർക്കും പരിക്കേറ്റില്ല. ജില്ലാപഞ്ചായത്ത്‌ അംഗം യേശുദാസ് പറപ്പിള്ളിയും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top