പെരുമ്പാവൂർ
കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ വയനാട്ടിലെ പ്രത്യേക ഇനമായ മരത്തൊണ്ടി നെൽവിത്ത് ഉപയോഗിച്ച് കൃഷി തുടങ്ങി. കുറിച്ചിലക്കോട് കൊളത്താട്ടുചിറ പാടശേഖരത്തിലെ രണ്ടുസെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. 130 ദിവസംകൊണ്ട് വിളവെടുക്കാവുന്ന വിത്താണ് ഇത്.
വയനാട് കല്ലിങ്കരയുള്ള കർഷകനായ എം സുനിൽകുമാർ കൃഷിക്കുവേണ്ട മാർഗനിർദേശം നൽകി. സ്കൂളിലെ വിവിധ ക്ലാസുകളിൽനിന്നായി താൽപ്പര്യമുള്ള 15 വിദ്യാർഥികളെ ചേർത്ത് ഗ്രൂപ്പുണ്ടാക്കിയാണ് കൃഷി തുടങ്ങിയത്.
പരമ്പരാഗത രീതിയിൽ നിർമിച്ച കർഷകതലപ്പാവ് അണിഞ്ഞാണ് വിദ്യാർഥികൾ കൃഷിക്കിറങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ മിനിനായർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..