കൊച്ചി
കേരളത്തിന്റെ ഐടി വികസനത്തിന് പുതിയ മുഖം നൽകിയ ഇൻഫോപാർക്കിൽ ഒക്‌ടോബർ ആദ്യംമുതൽ ബഗ്ഗി കാർ സർവീസും. പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നവരെ ഇൻഫോപാർക്ക് ഗേറ്റിൽനിന്ന് കമ്പനികളിലേക്ക് എത്തിക്കുന്നതിനാണ് സർവീസ്.
ഇൻഫോപാർക്ക് ഫേസ് വണ്ണിലാണ് കാർ ഓടിത്തുടങ്ങുക. ബാറ്ററിയിൽ ഓടുന്ന ബഗ്ഗി കാറിൽ 14 പേർക്ക് ഇരിക്കാം. പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു. കൂടുതൽ ബഗ്ഗി സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇൻഫോപാർക്ക് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..