കൊച്ചി
മനുഷ്യക്കടത്തിന് ഇരകളായി കംബോഡിയയിൽ കുടുങ്ങിയ കോഴിക്കോട് വടകര സ്വദേശികൾക്ക് ആശ്വാസമേകി ഡിവൈഎഫ്ഐ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ പൂക്കൾ നൽകി സ്വീകരിച്ചു. യുവാക്കൾക്ക് നാട്ടിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് എം എ ഷഫീഖ്, എം എസ് അജിത്ത്, ഫാരിസ് മെഹർ, സി ഐ ഷെഫിൻ, രാഹുൽ രാമചന്ദ്രൻ, വിഷ്ണു വിജയൻ തുടങ്ങിയവർ സ്വീകരിക്കാനെത്തി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ യുവാക്കൾ കംബോഡിയയിൽ കുടുങ്ങുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..