27 December Friday

ഈറ്റ-പനമ്പുനെയ്-ത്ത് തൊഴിലാളികൾ പട്ടിണിസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


കാലടി
ബാംബൂ കോർപറേഷന്റെ ഈറ്റവിതരണം അഞ്ചുമാസമായി മുടങ്ങിയതോടെ മലയാറ്റൂർ മേഖലയിൽ തൊഴിലാളികൾ ദുരിതത്തിലായി. ബാംബൂ വർക്കേഴ്സ് യൂണിയൻ മലയാറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കോർപറേഷന്റെ മുണ്ടങ്ങാമറ്റം പനമ്പുനെയ്ത്ത് കേന്ദ്രത്തിനുമുന്നിൽ പട്ടിണിസമരം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികൾ കഞ്ഞിവച്ചു. സിഐടിയു അങ്കമാലി ഏരിയ കമ്മിറ്റി അംഗം കെ കെ വത്സൻ  ഉദ്ഘാടനം ചെയ്തു. ടി സി ബാനർജി അധ്യക്ഷനായി. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ തൊഴിലാളികൾ മാനേജ്‌മെന്റിന്‌ നിവേദനം നൽകും. കെ അയ്യപ്പൻ, പി ജെ ബിജു, പി പി ജോർജ്, ശാന്ത തോമസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top