29 November Friday

വൃശ്ചികോത്സവത്തിന്‌ ഇന്ന്‌ കൊടിയേറും

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

ആനച്ചമയ പ്രദർശനം


തൃപ്പൂണിത്തുറ
ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവത്തിന് വെള്ളിയാഴ്‌ച കൊടിയേറ്റും. രാവിലെ എട്ടിന് ശീവേലി പഞ്ചാരിമേളം–- പഴുവിൽ രഘു മാരാരും സംഘവും. പകൽ 12 മുതൽ വൈകിട്ട് ആറുവരെ ഓട്ടൻതുള്ളൽ. കല്യാണസൗഗന്ധികം–- ആറാട്ടുപുഴ പ്രദീപ്, രുക്‌മിണീസ്വയംവരം–- -തകഴി ആദർശ്, അക്ഷയപാത്രം–- -കലാമണ്ഡലം രാജേഷ്, കിരാതം–- കലാമണ്ഡലം നയന പ്രകാശ്.

നാലുമുതൽ അഞ്ചുവരെ നമുത കാശിനാഥിന്റെ സംഗീതക്കച്ചേരി, വൈകിട്ട്‌ അഞ്ചിന് എ ആർ അനിരുദ്ധന്റെ സംഗീതക്കച്ചേരി. തുടർന്ന്‌ നാഗസ്വരം, 6.30 മുതൽ ആർഎൽവി കോളജ് വിദ്യാർഥികളുടെ സംഗീതാർച്ചന. രാത്രി 7.30ന് കൊടിയേറ്റം. എട്ടിന് കലാപരിപാടികൾ, സാംസ്കാരികസമ്മേളനം, കലാപ്രതിഭകൾക്ക് പുരസ്കാരസമർപ്പണം എന്നിവ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. എട്ടുമുതൽ ചാക്യാർകൂത്ത്–- അമ്മന്നൂർ രജനീഷ് ചാക്യാർ, 7.30ന് തായമ്പക–- ശുകപുരം രഞ്ജിത്തും സംഘവും, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, സംഗീതക്കച്ചേരി–- -എ എസ് മുരളി, 12ന് കഥകളി–- നളചരിതം നാലാംദിവസം, നരകാസുരവധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top