കളമശേരി
സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപകനേതാവുമായ സരോജിനി ബാലാനന്ദനെ സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വ്യാഴം രാവിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
ബി ടി ആർ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്മണി, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ പരീത്, സി ബി ദേവദർശനൻ, ഏരിയ സെക്രട്ടറി കെ ബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സരോജിനി ബാലാനന്ദന്റെ മക്കൾ, ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് സൗത്ത് കളമശേരിയിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ബി വർഗീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു, വി എ സക്കീർ ഹുസൈൻ, എ എം യൂസഫ്, എ ഡി സുജിൽ, ടി ടി രതീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..