24 November Sunday

കിഴക്കമ്പലം പഞ്ചായത്ത്‌ ഓഫീസ് 
മാർച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


കിഴക്കമ്പലം
കിഴക്കമ്പലം പഞ്ചായത്ത്‌ ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരമ്പി. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കുക, വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനുപേർ അണിനിരന്നു. ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ കെ ഏലിയാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ വി ഏലിയാസ്, ജിൻസ് ടി മുസ്തഫ, വി ജെ വർഗീസ്, സി പി ഗോപാലകൃഷ്ണൻ, പി ടി കുമാരൻ, എം കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ട്വന്റി–-20 ഭരണസമിതിയുടെ ഒത്താശയോടെ സെക്രട്ടറി ഷാജിമോൻ കാവു വൻതോതിലുള്ള ക്രമക്കേടുകളാണ് പഞ്ചായത്തിൽ നടത്തിയത്. റിയൽ എസ്‌റ്റേറ്റ്‌ മാഫിയകൾക്കുവേണ്ടി അധികാരം ദുർവിനിയോഗം ചെയ്ത്‌ ചട്ടവിരുദ്ധതീരുമാനങ്ങൾ എടുത്തതായി പരാതികൾ ഉയരുന്നു. തദ്ദേശ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഇതോടെ സെക്രട്ടറി ഷാജിമോൻ കാവുവിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. സെക്രട്ടറിയും ഭരണസമിതിയും ചേർന്ന് നടത്തിയ അഴിമതികളിൽ കൂടുതൽ അന്വേഷണം വേണമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top