കാലടി
കാലടി പഞ്ചായത്തിലെ കാർഷികമേഖലയുടെ തകർച്ചയുടെ നേർസാക്ഷ്യമാണ് പിരാരൂർ 15–--ാംവാർഡിലെ പത്തേക്കർ വരിക്കപ്പാടം. വിസ്തൃതമായ പാടശേഖരത്ത് മൂന്നുവർഷമായി കൃഷിയിറക്കുന്നില്ല. മുമ്പ് പൂക്കൃഷിയും നെൽക്കൃഷിയും ചെയ്തിരുന്ന പാടശേഖരം കാടുമുടിയനിലയിൽ വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമായി. രാത്രിയായാൽ പ്രദേശം ലഹരിമാഫിയയുടെ പിടിയിലാണ്.
2015–--20 എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് വാർഡ് അംഗമായിരുന്ന സിജോ ചൊവ്വരാന്റെ ഇടപെടലിനെ തുടർന്ന് പ്രദേശത്ത് നെൽക്കൃഷി ചെയ്തിരുന്നു. 2018 മുതൽ മൂന്നുവർഷം കാലടി ഫാർമേഴ്സ് ബാങ്കും കൃഷിയിറക്കി. കാലടി ഫാർമേഴ്സ് ബാങ്ക്, കൃഷിവകുപ്പ്, പഞ്ചായത്ത് എന്നിവയെ സംയോജിപ്പിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് തുടർച്ചയായി 2020 വരെയും നെൽക്കൃഷിയിറക്കി. 2020-ൽ യുഡിഎഫ് ഭരണസമിതി വന്നതോടെ വാർഡ് അംഗമായ അംബിക ബാലകൃഷ്ണൻ പാടശേഖരം കൃഷിയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ല. സ്ഥലം ഉടമയുടെ അനുവാദമില്ലെങ്കിലും തരിശുനിലങ്ങൾ ഏറ്റെടുത്ത് കൃഷിയിറക്കാൻ പഞ്ചായത്തുകൾക്ക് നിയമപരമായി അധികാരമുണ്ട്. തൊഴിലുറപ്പുപദ്ധതിയിലും കൃഷിവകുപ്പിന്റെ പദ്ധതികളിലുമായി സർക്കാർ നെൽക്കൃഷി വ്യാപനത്തിന് കോടികൾ ചെലവഴിക്കുമ്പോഴാണ് കാലടിയിലെ കർഷകർ അന്യവൽക്കരിക്കപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..