ആലുവ
എടത്തല അൽ അമീൻ കോളേജിന്റെ ഐസ് സ്പേസിന് കേരള സ്റ്റാർട്ടപ് മിഷന്റെ ലീപ് അംഗീകാരം. കേരളത്തിൽ ഈ നേട്ടമുള്ള അഞ്ച് കോളേജുകളിൽ ഏക ആർട്സ് ആൻഡ് സയൻസ് കോളേജാണ് എടത്തല അൽ അമീൻ.
സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് ഇൻകുബേഷൻ സ്പേസ് അനുവദിക്കുക. കമ്പനി ആക്ടുപ്രകാരം രജിസ്റ്റർ ചെയ്ത ഐസ് സ്പേസ് എംഎസ്എംഇയുടെ ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൂടിയാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയുമായി പത്ത് സംരംഭങ്ങൾ ഇപ്പോൾ ഐസ് സ്‌പേസിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതുവഴി വിദ്യാർഥികൾക്ക് പരിശീലനവും ജോലിയും ഇന്റേൺഷിപ്പും ലഭ്യമാക്കാൻ കഴിയുമെന്ന് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഐസ് സ്‌പേസ് കോ–-ഓർഡിനേറ്റർ ഡോ. എൻ കല എന്നിവർ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള ചടങ്ങ് വെള്ളി രാവിലെ ഒമ്പതിന് സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..