25 November Monday
ഇന്ന് ലോക തിമിംഗിലസ്രാവ് ദിനം

തിമിംഗിലസ്രാവ് സംരക്ഷണത്തിന് ജനപിന്തുണ തേടി സിഎംഎഫ്ആർഐ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


കൊച്ചി
വംശനാശഭീഷണി നേരിടുന്ന തിമിംഗിലസ്രാവിനെ സംരക്ഷിക്കുന്നതിനായി പൊതുജനപിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ). ബോധവൽക്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തും. സ്രാവ്–--തിരണ്ടിയിന സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐ നടത്തുന്ന ഗവേഷണപദ്ധതിക്കുകീഴിലാണ് ബോധവൽക്കരണം.

കടലിലെ ഘടനയിലും പ്രതിഭാസങ്ങളിലും വന്ന വ്യതിയാനം തിമിംഗിലസ്രാവുകളെ സാരമായി ബാധിക്കുന്നുണ്ട്. വർധിച്ചുവരുന്ന പ്ലാസ്റ്റിക്‌മാലിന്യം, ഉപയോഗശൂന്യമായ വലകൾ, കാലാവസ്ഥാവ്യതിയാനം, കടലിലെ ചരക്കുനീക്കം, സഞ്ചാരപാതകൾ എന്നിവ പലപ്പോഴും ഇവയ്‌ക്ക്‌ ഭീഷണിയാകുന്നുണ്ടെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കിടയിൽ വർഷങ്ങളായി നടത്തിയ നിരന്തര ബോധവൽക്കരണം ഫലംകാണുന്നുണ്ട്. വലയിൽ കുടുങ്ങുന്ന തിമിംഗിലസ്രാവുകളെ തിരിച്ച് കടലിൽ വിടുന്ന രീതി വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോധവൽക്കരണം ലക്ഷ്യമിട്ട് ഇത്തവണത്തെ ലോക തിമിംഗിലസ്രാവ് ദിനം സിഎംഎഫ്ആർഐ വൈപ്പിൻ ഗവ. യുപി സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം ആചരിക്കും. ഈ സ്രാവിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന ക്ലാസുകൾ, പ്രശ്നോത്തരി, ചിത്രരചന–--പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top