27 December Friday

ഒക്കൽ ജങ്ഷനിൽ അപകടം പതിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


പെരുമ്പാവൂർ
എംസി റോഡിൽ ഒക്കൽ ജങ്ഷനിൽ ഗതാഗതക്കുരുക്കും വാഹനാപകടവും പതിവായി. റോഡിന്റെ ഇരുവശത്തെയും പാർക്കിങ്, അമിതവേഗം എന്നിവയാണ് അപകടങ്ങൾക്ക് കാരണം. ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽപി സ്കൂൾ, സഹകരണ ബാങ്ക്, വില്ലേജ് ഓഫീസ്, എസ്എൻഡിപി, മസ്ജിദ്, കപ്പേള തുടങ്ങിയവ സ്ഥിതിചെയ്യുന്ന  തിരക്കേറിയ ജങ്ഷനാണ്.

രണ്ടുവർഷത്തിനുള്ളിൽ എട്ട് അപകടങ്ങളിൽ ആറുപേർ മരിച്ചു. കഴിഞ്ഞദിവസം ബസിടിച്ച് സ്കൂട്ടർയാത്രക്കാരന് പരിക്കേറ്റിരുന്നു. മുപ്പതിൽപ്പരം ഓട്ടോറിക്ഷകളാണ് ഇവിടെ റോഡരികിൽ പാർക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തി സൗകര്യം ഒരുക്കണമെന്ന് സിപിഐ എം ഒക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാത്തതുമൂലം കാൽനടക്കാർക്ക് റോഡ്‌ മുറിച്ചുകടക്കാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാർഥികൾ നാട്ടുകാരുടെ സഹായത്തോടെയാണ് റോഡ് കുറുകെ കടക്കുന്നത്. അടിയന്തരമായി പഞ്ചായത്തും പൊലീസും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top