22 December Sunday

ദീപാവലിക്കൊരുങ്ങി മട്ടാഞ്ചേരി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


മട്ടാഞ്ചേരി
മട്ടാഞ്ചേരി ദീപാവലി ആഘോഷത്തിനൊരുങ്ങി. കാലി ചൗദസ് ദിനമായ ബുധനാഴ്‌ച വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ക്ഷേത്രങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും വിപണികളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ദീപാവലിയാഘോഷം നടക്കും. ഇരുപത്തിമൂന്നോളം ഭാഷാസമൂഹങ്ങളും വിവിധ ജാതി പ്രാദേശിക വിഭാഗങ്ങളും മതവിഭാഗങ്ങളും സമന്വയിച്ച കൊച്ചിയുടെ ദീപാവലിയാഘോഷം ശ്രദ്ധേയമാണ്. രാവിലെ ദീപാവലിദിനത്തിലെ പ്രത്യേക എണ്ണ സ്നാനം, ക്ഷേത്രദർശനം, ദീപകാഴ്ചയൊരുക്കൽ, സംഗീതാർച്ചന, അഭിഷേകം, നൃത്തസന്ധ്യ, വാദ്യമേളങ്ങൾ, മധുരപലഹാരവിതരണം തുടങ്ങിയ ചടങ്ങുകൾക്കൊപ്പം സാമൂഹികകൂട്ടായ്മയും നടക്കും. വിവിധ ക്ഷേത്രങ്ങളിൽ ദീപവലിനാളിൽ ദീപകാഴ്ചയൊരുക്കും. ഗോശ്രീപുരം കൊച്ചി തിരുമലക്ഷേത്രത്തിൽ വൈകിട്ട് ദീപാലങ്കാരസേവയും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top