22 December Sunday

ഭരണപരാജയം: കൂവപ്പടിയിൽ 
എൽഡിഎഫ്‌ സമരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിലെ യുഡിഎഫ്‌ ഭരണസമിതിയുടെ വീഴ്‌ചകൾക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ്‌ മാർച്ചും ധർണയും നടത്തി.
എസ്‌സി വിഭാഗത്തിനുള്ള വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാത്തതിലും നിർമാണം പൂർത്തിയാക്കിയ ശ്മശാനത്തിലേക്കുള്ള വഴി ഒരുക്കാത്തതിലും ഹരിതകർമസേനയുടെ പ്രവർത്തനപരാജയത്തിലും പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത്.

സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വി എം ഷാജി അധ്യക്ഷനായി. ഒ ഡി അനിൽ, പി സി ജോർജ്, രമേഷ് ചന്ദ്, വിൻസന്റ്‌ റാഫേൽ, ടി എസ് സുധീഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top