22 December Sunday

കൂത്താട്ടുകുളം സ്കൂളിനൊപ്പം 35 വർഷം ; മേരിക്കുട്ടിക്ക് കുട്ടികളുടെ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


കൂത്താട്ടുകുളം
മുപ്പത്തഞ്ചുവർഷമായി വിദ്യാലയത്തിനൊപ്പമുണ്ടായിരുന്ന ഓഫീസ് ജീവനക്കാരി ടി കെ മേരിക്കുട്ടിക്ക് കുട്ടികളുടെയും അധ്യാപകരുടെയും സ്നേഹനിർഭരമായ യാത്രയയപ്പ്. പൂക്കളും ആശംസാകാർഡുകളും സ്നേഹമുത്തങ്ങളും നൽകിയാണ് കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ എണ്ണൂറിലേറെ കുരുന്നുകൾ വിരമിക്കൽവേള ധന്യമാക്കിയത്. പകൽ 12 ന് ജോലിസമയം അവസാനിക്കുമെങ്കിലും 5.30ഓടെ പ്രധാനാധ്യാപികയ്‌ക്കൊപ്പം സ്കൂൾ പൂട്ടി മടങ്ങുന്നതായിരുന്നു ശീലം.

ശുചീകരണം, പൂന്തോട്ടപരിപാലനം, ഓഫീസ് കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിലെ കൃത്യത മേരിക്കുട്ടിയെ ഏവർക്കും പ്രിയങ്കരിയാക്കി. നഗരസഭാ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് സ്കൂളിന്റെ ഉപഹാരം കൈമാറി. പിടിഎ പ്രസിഡന്റ്‌ മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ്, ഹെഡ്മിസ്ട്രസ് ടി വി മായ, കെ വി ബാലചന്ദ്രൻ, സി പി രാജശേഖരൻ, എം കെ ഹരികുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top