കവളങ്ങാട്
പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നേച്ചർ ക്ലബ്ബും ഐടി ക്ലബ്ബും ചേർന്ന് നാട്ടുപൂക്കളുടെ പ്രദർശനം നടത്തി. തുമ്പപ്പൂവും മുക്കുറ്റിയും കൃഷ്ണകിരീടവും മന്ദാരവും നീലാംബരവും കനകാംബരവും തുടങ്ങി ആമ്പലും താമരയുംവരെ നൂറിലേറെ പൂക്കളാണ് ഉണ്ടായിരുന്നത്. ഇവ ഓരോന്നും മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സിനിമാപാട്ടുകളുടെയും കവിതകളുടെയും വരികളായി മാറിയത് എഴുതിയും പാടിയും കുട്ടികൾ അവതരിപ്പിച്ചു. പൂക്കളുടെ പേരും ശാസ്ത്രീയനാമവും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് പ്രദർശനം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ പി എൻ സജിമോൻ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് പി എ റഷീദ് സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..