തിരുവനന്തപുരം
തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ കെപിസിസി സെക്രട്ടറി ശ്രീനിവാസനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന ഹിവാൻ നിക്ഷേപ തട്ടിപ്പ് കേസിലാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ശ്രീനിവാസനെ അറസ്റ്റ് ചെയ്‌തത്. ഹിവാൻ നിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നിവയുടെ ഡയറക്ടർമാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നൽകാതെ വിശ്വാസ വഞ്ചന നടത്തിയതിന് തൃശൂർ വെസ്റ്റ് പൊലീസാണ് കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..