25 November Monday

ജില്ലയിൽ 5 ദുരിതാശ്വാസ ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
ഇടുക്കി
ജില്ലയിൽ ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അഞ്ച്‌ ക്യാമ്പുകൾ തുറന്നു. ദേവികുളം താലൂക്കിൽ മൂന്നും ഉടുമ്പൻചോല താലൂക്കിൽ രണ്ടും ക്യാമ്പുകളാണുള്ളത്‌. 37 കുടുംബങ്ങളിലെ 114 പേരാണ്‌ ആകെ ക്യാമ്പുകളിൽ കഴിയുന്നത്‌. ഇതിൽ 36 പുരുഷന്മാരും 54 സ്ത്രീകളും 24 കുട്ടികളുമാണ്‌. 
മൂന്നാർ മൗണ്ട്‌ കാർമൽ പള്ളി ഹാളിൽ ആരംഭിച്ച ക്യാമ്പിൽ 19 കുടുംബങ്ങളാണ്‌ കഴിയുന്നത്‌. 10 പുരുഷന്മാരും 30 സ്ത്രീകളും രണ്ട്‌ കുട്ടികളുമടക്കം 42 ആളുകളുണ്ട്‌.
ചിത്തിരപുരം ഗവ. ഹൈസ്‌കൂളിലെ ക്യാമ്പിൽ ആകെ എട്ട്‌ കുടുംബങ്ങളിലെ 35 പേരുണ്ട്‌. 14 പുരുഷന്മാരും 13 സ്ത്രീകളും എട്ട്‌ കുട്ടികളും ഇവിടെ കഴിയുന്നു. 
അടിമാലി എസ്‌എൻഡിപി സ്‌കൂളിലെ ക്യാമ്പിൽ അഞ്ചുപേരടങ്ങുന്ന ഒരു കുടുംബമാണുള്ളത്‌. രണ്ട്‌ സ്ത്രീകളും രണ്ട്‌ കുട്ടികളും ഒരു പുരുഷനുമാണുള്ളത്‌.
ഖജനാപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ട്‌ കുടുംബങ്ങൾ കഴിയുന്നു. ഏഴ്‌ പുരുഷന്മാരും എട്ട്‌ സ്ത്രീകളും 12 കുട്ടികളുമടക്കം ആകെ 27 പേർ ഇവിടെയുണ്ട്‌. 
പാറത്തോട്‌ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ നാല്‌ പുരുഷന്മാരും ഒരു സ്ത്രീയുമുൾപ്പെടുന്ന ഒരു കുടുംബമാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top