14 November Thursday

ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
അടിമാലി 
ദുരിതപ്പെയ്‌ത്തിൽ വിറങ്ങലിച്ച് അടിമാലി മേഖല. പള്ളിവാസൽ, വെള്ളത്തൂവൽ, മാങ്കുളം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കാറ്റും മഴയും ശക്തമായതോടെ ജനം ഭീതിയിലായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതും ജനജീവിതത്തെ സാരമായി ബാധിച്ചു.
നിരവധി ആളുകളുടെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. ശക്തമായ കാറ്റിലും വെള്ളംകയറിയും കൃഷികളും നശിച്ചു. കപ്പ, വാഴ, ഇഞ്ചി തുടങ്ങിയ കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ബുധൻ രാത്രി കുഞ്ചിത്തണ്ണി സ്കൂളിന് സമീപം പാട്ടത്തിൽ വിജയമ്മയുടെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞു. വീട് പൂർണമായും അപകടാവസ്ഥയിലായി. കല്ലാർകുട്ടി ജലാശയത്തിൽ നീരൊഴുക്ക് കുറയാത്തതിനാൽ ഷട്ടറുകൾ അടച്ചിട്ടില്ല. 
കഴിഞ്ഞദിവസങ്ങളിൽ എം എം മണി എംഎൽഎ, എ രാജ എംഎൽഎ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.cദുരിതപ്പെയ്‌ത്ത്‌
അടിമാലി 
ദുരിതപ്പെയ്‌ത്തിൽ വിറങ്ങലിച്ച് അടിമാലി മേഖല. പള്ളിവാസൽ, വെള്ളത്തൂവൽ, മാങ്കുളം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കാറ്റും മഴയും ശക്തമായതോടെ ജനം ഭീതിയിലായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതും ജനജീവിതത്തെ സാരമായി ബാധിച്ചു.
നിരവധി ആളുകളുടെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. ശക്തമായ കാറ്റിലും വെള്ളംകയറിയും കൃഷികളും നശിച്ചു. കപ്പ, വാഴ, ഇഞ്ചി തുടങ്ങിയ കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ബുധൻ രാത്രി കുഞ്ചിത്തണ്ണി സ്കൂളിന് സമീപം പാട്ടത്തിൽ വിജയമ്മയുടെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞു. വീട് പൂർണമായും അപകടാവസ്ഥയിലായി. കല്ലാർകുട്ടി ജലാശയത്തിൽ നീരൊഴുക്ക് കുറയാത്തതിനാൽ ഷട്ടറുകൾ അടച്ചിട്ടില്ല. 
കഴിഞ്ഞദിവസങ്ങളിൽ എം എം മണി എംഎൽഎ, എ രാജ എംഎൽഎ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top