23 December Monday
‘സസ്‌നേഹം കോട്ടയം’ ഒരുക്കി ജില്ലാ ഭരണകേന്ദ്രം

വയനാടിനൊപ്പം കോട്ടയവും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളെജിൽ ആരംഭിച്ച സ്വീകരണകേന്ദ്രത്തിൽ സ്‌കൂളുകളിൽനിന്നടക്കം ലഭിച്ച വസ്തുക്കൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു കലക്ടർ ജോൺ വി സാമുവലിന്‌ കൈമാറുന്നു

കോട്ടയം
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേകും സകലതും നഷ്ടപ്പെട്ട്‌ ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ മുണ്ടക്കൈക്കും ചൂരൽമലക്കും കൈത്താങ്ങായി കോട്ടയവും. സഹജീവികളെ സഹായിക്കാൻ നാടിന്റെ സകലമേഖലകളിലെയും മനുഷ്യർ ഒരേ മനസ്സോടെ മുന്നോട്ട്‌ വരുന്ന കാഴ്ചക്ക്‌ കോട്ടയവും സാക്ഷ്യം. 
     ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായഹസ്‌തം വയനാടിനായി ഉയരുന്നു. ജില്ലാ ഭരണകേന്ദ്രം  ‘സസ്‌നേഹം കോട്ടയം’ എന്ന പേരിൽ ബുധൻ പകൽ മുതൽ ബസേലിയസ് കോളജിൽ കളക്ഷൻ പോയിന്റ്‌ ആരംഭിച്ചു. ദുരിതബാധിതർക്കായി വസ്‌ത്രങ്ങളുമ ഭക്ഷണപദാർഥങ്ങളും സാനിറ്ററി നാപ്‌കിൻ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും ഇവിടെ സ്വീകരിക്കും. കോളേജ്‌ വിദ്യാർഥികളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ സാധനങ്ങൾ എത്തിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top