23 November Saturday
അ​ഗ്നിരക്ഷാസേനയ്‍ക്ക്

‘മ്യാവു മ്യാവു’ താങ്ക്സ്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ അ​ഗ്നിരക്ഷാ സേനാം​ഗം

 തൊടുപുഴ

കുഞ്ഞൻ പൂച്ച കിണറിനുള്ളിലെ കല്ലിൽ അള്ളിപ്പിടിച്ചിരുന്നു. രക്ഷയായെത്തിയ കുടുക്കിലേക്ക് അനുസരണയോടെ കയറി. പുറത്തെത്തി അമ്മയെക്കണ്ടപ്പോൾ ശ്വാസം നേരെവീണു. തൊടുപുഴ അമ്പലം റോഡിൽ ആർ കെ പിള്ളയുടെ കിണറ്റിൽവീണ പൂച്ചക്കുഞ്ഞിനെ പറഞ്ഞമാത്രയിലാണ് തൊടുപുഴ അ​ഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കുഞ്ഞ് പുറത്തുവന്നതോടെ അമ്മ പൂച്ചയും ഹാപ്പി. വ്യാഴം പകലാണ് സംഭവം. ആർ കെ പിള്ള നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഞ്ഞെത്തിയത് അഞ്ച് ഉദ്യോ​ഗസ്ഥരാണ്. വലിയൊരു കുട്ടയിൽ ഒരാൾ കിണറ്റിലിറങ്ങി. കരുതിയിരുന്ന കുടുക്ക് ഉപയോ​ഗിച്ച് പൂച്ചക്കുഞ്ഞിനെ പിടിച്ചു. മറ്റുള്ളവർ ചേർന്ന് വലിച്ച് മുകളിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അനിൽ നാരായണൻ, എം കെ ബിനോദ്, ജസ്റ്റിൻ ജോയ്, പി ടി ഷാജി എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top