കഞ്ഞിക്കുഴി
നാളുകൾ കാത്തിരുന്ന അവസരം നഷ്ടമായെങ്കിലും ആര്യൻ ഹാപ്പിയാണ്. സമയം വൈകിയതിനാൽ മത്സരത്തിൽ പങ്കെടുക്കാനായില്ലെങ്കിലും ടെൻഷൻ ഒട്ടുമില്ലാതെ വേദിയിൽ നൃത്തമാടി. എച്ച്എസ്‌വിഭാഗം നാടോടി നൃത്തത്തിൽ മത്സരിക്കാനിരുന്ന വണ്ടൻമേട് സെന്റ് ആന്റണീസ് എച്ച്എസിലെ ബി ആര്യന്, രാവിലെ പനി ബാധിച്ചതിനാൽ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല. മേക്കപ്പിടുന്നതിനിടെ ചെസ്റ്റ് നമ്പർ വിളിച്ചെങ്കിലും വ്യക്തമായി കേട്ടില്ല. വേദിക്കരികിലെത്തിയപ്പോഴാണ് മത്സരം കഴിഞ്ഞ വിവരമറിഞ്ഞത്. ഇതോടെ വേദിയിൽ കളിക്കാൻ മാത്രമായി വിധികർത്താക്കൾ അവസമൊരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..