കഞ്ഞിക്കുഴി
തുടർച്ചയായ 12-ാം വർഷവും യക്ഷഗാനം മത്സരത്തിൽ വിജയഗാഥ തുടർന്ന് കുമാരമംഗലം എംകെഎൻഎം എച്ച്എസ്. എച്ച്എസ് വിഭാഗത്തിൽ 2013 മുതൽ സ്‌കൂൾ തുടർച്ചയായ വിജയം നേടി. കാസർകോട് സ്വദേശി എം മാധവനാണ് ഇക്കാലമത്രയും വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്. വിഷ്ണുപുരാണത്തിൽ നിന്ന് കൃഷ്ണന്റെ കഥയാണ് ഇത്തവണ അവതരിപ്പിച്ചത്. ഇ വി സ്വാതി, ആദിത്യ ലാജി, വൈഗ വിനു, ഭവ്യ പി പ്രജിത്, മാനവ് കെ സുരേഷ്, ആൽഫിന ഫാത്തിമ, എസ് അനന്യ എന്നിവരാണ് ടീം അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..