23 November Saturday

ചൊക്രമുടി സംരക്ഷണസമിതി വില്ലേജ് ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
ബൈസൺവാലി  
ചൊക്രമുടി സംരക്ഷണസമിതി ബൈസണ്‍വാലി വില്ലേജ് ഓഫീസിലേക്ക് പ്രകടനം നടത്തി ഓഫീസ് ഉപരോധിച്ചു. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനംചെയ്‌തു. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയെ സംരക്ഷിക്കുക, ചൊക്രമുടിയിൽ അതീവ പരിസ്ഥിതിലോല മേഖലയിൽ റവന്യൂ ഭൂമി കൈയേറി പ്ലോട്ടുകൾ തിരിച്ച് വിൽപ്പന നടത്തിയ ഭൂമാഫിയാ സംഘത്തിനെതിരെ നടപടിയെടുക്കുക, അനധികൃത നിർമാണത്തിനും വൻ മരങ്ങൾ വെട്ടിക്കടത്താനും നീലക്കുറിഞ്ഞി നശിപ്പിക്കാനും ഒത്താശചെയ്ത റവന്യൂ, ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, ഭൂമി കൈമാറ്റത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുക, വില്ലേജിൽ റീസർവേ ബ്ലോക്ക് നാലിന്റെ നമ്പർ 35ൽപെട്ട 354.59 ഹെക്ടർ സർക്കാർ ഭൂമി കൈയേറ്റക്കാരിൽനിന്ന് വിണ്ടെടുത്ത് സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നൂറുകണക്കിനാളുകള്‍ അണിനിരന്നു. ചൊക്രമുടി സംരക്ഷണസമതി ചെയർമാൻ വി ബി സന്തോഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ടി രാജേന്ദ്രൻ, പ്രീതി പ്രേംകുമാർ, ടി എം രതിഷ്, എം എസ് രാജു, ബിനോയി ചെറുപുഷ്പം, വിജി ചന്ദ്രൻ, അയ്യപ്പൻ തുടങ്ങിയവര്‍ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top