26 December Thursday

രക്ഷാപ്രവർത്തനത്തിൽ 
മൂന്നാറിൽനിന്ന്‌ മൂവർസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

 മൂന്നാർ 

വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ മൂന്നാറുകാരും. മൂന്നാർ അഗ്നി രക്ഷാ സേന വിഭാഗത്തിൽനിന്ന്‌ വിരമിച്ച  സ്റ്റേഷൻ  ഓഫീസർ ടി ആർ പ്രദീപ്,  ദേവികുളം അഡ്വഞ്ചർ അക്കാദമി പരിശീലകൻ ആർ മോഹൻ, ട്രക്കിങ് പരിശീലകൻ ആശിഷ് വർഗീസ് എന്നിവരാണ് വയനാട് മേപ്പാടിയിൽ എത്തിയത്. റാണിമലയിൽ അകപ്പെട്ട് പോയ ഇരുപതോളം പേരെ ഇവർ പുറത്തെത്തിച്ചു. ദുരന്തമുണ്ടായതിന്റെ പിറ്റേ ദിവസം തന്നെ മൂവർ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു. 
2020ൽ പെട്ടിമുടിയിൽ  ഉരുൾപ്പൊട്ടൽ ഉണ്ടായ പ്രദേശത്തും മറ്റ് രക്ഷാ പ്രവർത്തകർക്കൊപ്പം ഇവർ സജീവമായിരുന്നു.  ജില്ലയിൽ മുമ്പ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും നേതൃത്വം നൽകി വന്നയാളാണ് ടി ആർ പ്രദീപ്. ദുരന്തമേഖലയിൽ സ്വന്തം നിലയിൽ എത്തുകയായിരുന്നു ആർ മോഹനും ആശിഷ് വർഗീസും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top