23 December Monday

ഐഎന്‍ടിയുസിയില്‍നിന്ന്
12 പേര്‍ ശരിയുടെ പക്ഷത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024
മറയൂർ
മറയൂരിൽ കോൺഗ്രസിലെ സജീവ പ്രവർത്തകരും ഐഎൻടിയുസി യൂണിയൻ ഭാരവാഹികളും ഉൾപ്പെടെ 12 പേര്‍ ചെങ്കൊടി തണലിലേക്ക്. യൂണിയന്റെ തെറ്റായ പ്രവർത്തനങ്ങളിലും വിനോദസഞ്ചാര വികസനത്തിന് തടസ്സമാകുന്ന തരത്തിലുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് 12പേരും കുടുംബാം​ഗങ്ങളും ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഐഎൻടിയുസി ഡ്രൈവേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ആർ മുത്തുരാജ്, ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ്, രാമമൂർത്തി ഉൾപ്പെടെയുള്ളവര്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലെത്തി സിഐടിയു അംഗങ്ങളായി.
ഏരിയ സെക്രട്ടറി എ എസ് ശ്രീനിവാസൻ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എസ് മണികണ്ഠൻ, ഏരിയകമ്മിറ്റിയഗം ആർ വിജയരാജ്, സിപിഐ എം ലോക്കല്‍ സെക്രട്ടറിമാരായ എസ് അണ്ണാദുര, എസ് ശിവൻരാജ്, എസ് ചന്ദ്രൻ രാജ എന്നിവർ ചേർന്ന് പതാക കൈമാറിയും മാലയിട്ടും സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top