09 September Monday

മഴ കനത്തും കുറഞ്ഞും ആശങ്കയൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കനത്ത മഴയെത്തുടർന്ന് സമൃദ്ധമായ കുത്തുങ്കൽ വെള്ളച്ചാട്ടം

 ഇടുക്കി

ജില്ലയിൽ കനത്തും ശക്തി കുറഞ്ഞും  മഴ തുടരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കെടുത്താൽ ശരാശരി 51.67 മില്ലീമീറ്റർ മഴ പ്രതിദിനം ലഭിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലാകെ പെയ്‍ത മഴ 258.36 മില്ലീ മീറ്ററാണ്. ദേവികുളം താലൂക്കിലായിരുന്നു കൂടുതല്‍. ആകെ 337.4 മില്ലീമീറ്റർ. (പ്രതിദിന ശരാശരി 67.4 മില്ലീമീറ്റര്‍). കുറവ്‌ ഉടുമ്പൻചോലയിലും, 120.7 മില്ലീമീറ്റർ (പ്രതിദിന ശരാശരി 24.24 മില്ലീമീറ്റർ). മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കിലാകെ 322.1 മില്ലീമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിൽ 284.2 മില്ലീമീറ്ററും തൊടുപുഴയിൽ 227.4 മില്ലീമീറ്ററുമാണ് ആകെ പെയ്‌തത്. അഞ്ച്‌ ദിവസങ്ങളിൽ തിങ്കളാഴ്‌ചയായിരുന്നു അതിതീവ്ര മഴ. ഉടുമ്പൻചോലയില്‍ 72, ദേവികുളം 198.4, പീരുമേട്‌ 155, ഇടുക്കി 124.4, തൊടുപുഴ 105.4 മില്ലീമീറ്റർ എന്നിങ്ങനെ മഴ രേഖപ്പെടുത്തി. ശരാശരി 131.04 മില്ലീമീറ്റര്‍. എന്നാൽ കഴിഞ്ഞ രണ്ട്‌ ദിവസം മഴ കുറഞ്ഞിട്ടുണ്ട്‌. ഇടവിട്ടാണ് മഴയെത്തുന്നത്. 
ബുധനാഴ്‌ച 18.32 മില്ലീമീറ്ററും വ്യാഴം 21.68 മില്ലീമീറ്ററുമാണ് ശരാശരി പെയ്‌‍ത്ത്. ജില്ലയില്‍ വെള്ളിയാഴ്‍ച പച്ച അലര്‍ട്ടായിരുന്നു. ശനിയാഴ്‍ചയും മാറ്റമില്ല. 
     മഴ ശക്തമായ ദിവസങ്ങളില്‍ നാശങ്ങൾ കൂടിയിരുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മെയ് 31 മുതല്‍ ഇതുവരെ 11 വീടുകള്‍ പൂര്‍ണമായി നശിച്ചു. 65 വീടുകള്‍ ഭാ​ഗികമായും തകര്‍ന്നു. എന്നാൽ കഴിഞ്ഞവർഷം ഈ കാലയളവിൽ ഇത്രയും മഴ പെയ്‌തിരുന്നില്ല. ജൂണിൽ നിർജീവമായിരുന്ന മൺസൂൺ ജൂലൈയിൽ സജീവമാവുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top