22 November Friday

കേരള കർഷകസംഘം പ്രതിഷേധ കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024
ബൈസൺവാലി
ചൊക്രമുടിയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത്‌ ജൈവസമ്പത്തിനെ സംരക്ഷിക്കണമെന്നും കൈയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച കേരള കർഷക സംഘം പ്രതിഷേധ കൂട്ടായ്‌മ നടത്തും. നിയമങ്ങൾ ലംഘിച്ച്‌ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെടുന്നുണ്ട്‌. കൈയേറ്റത്തിന്‌ കൂട്ടുനിന്നിട്ടുള്ള തഹസിൽദാർ, വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, മറ്റ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം, സമഗ്രമായ അന്വേഷണം നടത്തണം, ചൊക്രമുടി മേഖല സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ കർഷക കൂട്ടായ്‌മ.
ബൈസൺവാലി ടൗണിൽ വൈകിട്ട്‌ 4.30ന്‌ നടക്കുന്ന കർഷക യോഗം അഖിലേന്ത്യ കിസാൻസഭ ദേശീയ സമിതിയംഗം എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, കർഷകസംഘം നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top