22 December Sunday

താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് വാര്‍ഡ്

അടിമാലി
അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രജിസ്ട്രേഷൻ ശനിയാഴ്‌ച   ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട്  അഞ്ചുവരെ എല്ലാ പ്രവർത്തിദിവസങ്ങളിലും ആശുപത്രിയുടെ ആരോഗ്യകിരണം കൗണ്ടറിൽനിന്നും ഡയാലിസിസ് രജിസ്ട്രേഷനുള്ള ഫോറം ലഭിക്കും. പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോറത്തിനോടൊപ്പം രോഗിയുടെ ചികിത്സാ രേഖകൾ, ആധാർകാർഡ് എന്നിവയും രോഗിയോ രോഗിയുടെ ബന്ധുക്കളോ ആരോഗ്യ കിരണം കൗണ്ടറിൽ നൽകുമ്പോൾ രജിസ്ട്രേഷൻ നമ്പർകിട്ടും. രോഗികൾ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു .
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രജിസ്ട്രേഷൻ ശനിയാഴ്‌ച ആരംഭിക്കുന്നു. രാവിലെ 9.30 മുതൽ വൈകീട്ട്  5 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ആശുപത്രിയുടെ ആരോഗ്യകിരണം കൗണ്ടറിൽനിന്നും ഡയാലിസിസ് രജിസ്ട്രേഷനുള്ള ഫോറം ലഭിക്കും.  ഫോറത്തിനോടൊപ്പം രോഗിയുടെ ചികിത്സാ രേഖകൾ, ആധാർകാർഡ് എന്നിവയും രോഗിയോ രോഗിയുടെ ബന്ധുക്കളോ ആരോഗ്യ കിരണം കൗണ്ടറിൽ നൽകുമ്പോൾ രജിസ്ട്രേഷൻ നമ്പർകിട്ടും. രോഗികൾ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ 23 നാണ് മന്ത്രി വീണ ജോർജ് ഡയാലിസീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ അഞ്ച് രോഗികൾക്ക് ഒരേ സമയം ഡയാലിസീസ് നടത്താൻ കഴിയും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top