23 December Monday
കാണാതായ സ്ത്രീയുടേതെന്ന് സംശയം

പീരുമേട് ടീ കമ്പനിയുടെ തോട്ടത്തില്‍ 
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
കട്ടപ്പന
ഉടമകൾ ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനിയുടെ തോട്ടത്തിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തോട്ടത്തിലെ തവാരണ പ്രദേശത്തുകൂടി ഒഴുകുന്ന കല്ലുകാട് തോടിന്റെ തീരത്താണ് ശനി രാവിലെ ശരീരാവശിഷ്ടങ്ങൾ കണ്ടത്. ഉപ്പുതറ പൊലീസിന്റെ പരിശോധനയിൽ ഒരുകാലും തലയോടും നട്ടെല്ലിന്റെ ഭാഗവും കണ്ടെത്തി. രണ്ടരമാസം മുമ്പ് കാണാതായ ഉപ്പുതറ ഒൻപതേക്കർ മിച്ചഭൂമി പ്രദേശത്ത് താമസിക്കുന്ന ഇടവേലിക്കൽ ചെല്ലമ്മ ചാക്കോയുടേതാണ് സംശയിക്കുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ.
രാവിലെ തോട്ടിൽ കൈകാൽ കഴുകാനെത്തിയ സമീപവാസി കൃഷ്ണകുമാറാണ്‌ ശരീരാവശിഷ്ടങ്ങൾ കണ്ടത്. ഓർമക്കുറവുള്ള ചെല്ലമ്മയെ ആഗസ്ത് ഏഴുമുതൽ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മരുമകൾ അമ്പിളി പറഞ്ഞു. കഴിഞ്ഞ മാർച്ചിലും വീടുവിട്ടുപോയ ചെല്ലമ്മയെ തേയിലത്തോട്ടത്തിൽനിന്ന് കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു. പീരുമേട് ടീ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഇവർ. ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി ഭാഗങ്ങൾ കണ്ടെത്താൻ സ്ഥലത്ത് പരിശോധന തുടരും. രണ്ടര പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന തോട്ടമാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top