കുമളി
വിജ്ഞാനത്തിന്റെയും അത്ഭുത–--കൗതുകക്കാഴ്ചകളുടെയും വിരുന്നൊരുക്കി ജില്ലാ ശാസ്ത്രമേള. ശാസ്ത്ര ഫോർമുലകളുടെയും തത്വങ്ങളുടെയും കരുത്തിലൂന്നി കരവിരുതും ‘തല''വിരുതും ഒന്നിക്കുന്ന നൂതന ഉപകരണങ്ങളും നിർമിതികളും മേളയിൽ വിരിഞ്ഞു.
കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രാരിച്ചൻ നീറണാംകുന്നേൽ ഉദ്‌ഘാടനം ചെയ്‌തു. കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിദ്ദിഖ് അധ്യക്ഷനായി. ഡിഡിഇ എസ് സാജു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ശാന്തി ഷിജുമോൻ, നോളി ജോസഫ്, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ജോസഫ് മാത്യു, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ, എഇഒ എം രമേശ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, ജോസുകുട്ടി ചക്കാലയിൽ, അനീഷ് തങ്കപ്പൻ, വി ഐ സിൻസൺ, ലിനീഷ് ദേവ്, വി പി റഹിം, എൻ ശങ്കിലി എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്‌ഘാടനം ചെയ്‌തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷയായി. അഴുത ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ ശെൽവത്തായി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു.
1388 പോയിന്റുമായി കട്ടപ്പന ഉപജില്ല ജേതാക്കളായി 1298 പോയിന്റുമായി അടിമാലി രണ്ടാമതും തൊടുപുഴ മൂന്നാമതും
ജില്ലാ ശാസ്‌ത്രോത്സവത്തിൽ 1388 പോയിന്റ് നേടി കട്ടപ്പന ഉപജില്ല ജേതാക്കളായി. 1298 പോയിന്റുമായി അടിമാലി രണ്ടാമതും 1221 പോയിന്റ് നേടി തൊടുപുഴ മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളിൽ 503 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസ് ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് 335 പോയിന്റുമായി രണ്ടാമതും കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസ് 310 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുമാണ്.
ശാസ്ത്രമേളയിൽ 123 പോയിന്റുമായി തൊടുപുഴ ഉപജില്ല ഒന്നാമതും 95 പോയിന്റുമായി നെടുങ്കണ്ടം രണ്ടാമതുമാണ്. സ്‌കൂളുകളിൽ കൂമ്പൻപാറ ഫാത്തിമമാതാ 44 പോയിന്റ് നേടി ഒന്നാം സ്ഥാനവും കരിമണ്ണൂർ സെന്റ് ജോസഫ് 39 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
ഗണിതശാസ്ത്രമേളയിൽ 297 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്. 236 പോയിന്റ് നേടി അടിമാലി റണ്ണർഅപ്പായി. സ്‌കൂളുകളിൽ ഇരട്ടയാർ സെന്റ് തോമസ് 105 പോയിന്റ് കരസ്ഥമാക്കി ഒന്നാമതെത്തി. 92 പോയിന്റുമായി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് രണ്ടാമതാണ്.
സാമൂഹ്യശാസ്ത്രമേളയിൽ കട്ടപ്പന ഉപജില്ലാ 142 പോയിന്റും ഒന്നും നെടുങ്കണ്ടം 111 പോയിന്റുമായി രണ്ടും സ്ഥാനങ്ങളിലാണ്. സ്‌കൂളുകളിൽ മുരിക്കാശേരി സെന്റ് മേരീസ് 47 പോയിന്റ് നേടി ഒന്നാം സ്ഥാനവും കൂമ്പൻപാറ ഫാത്തിമമാതാ 40 പോയിന്റുമായി രണ്ടാംസ്ഥാനവും നേടി.
പ്രവൃത്തിപരിചയമേളയിൽ അടിമാലി ഉപജില്ല 746 പോയിന്റുമായി ഒന്നാമതും കട്ടപ്പന 700 പോയിന്റ് നേടി രണ്ടാമതുമാണ്. സ്‌കൂളുകളിൽ 252 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത ഒന്നാം സ്ഥാനവും 204 പോയിന്റുമായി എൻആർസിറ്റി എസ്എൻവി രണ്ടാംസ്ഥാനവും നേടി.
ഐടിമേളയിൽ കട്ടപ്പന ഉപജില്ല 160 പോയിന്റോടെ ഒന്നാംസ്ഥാനവും അടിമാലി 134 പോയിന്റോടെ രണ്ടാം സ്ഥാനവും സ്‌കൂളുകളിൽ കൂമ്പൻപാറ ഫാത്തിമമാത 77 പോയിന്റുമായി ഒന്നാം സ്ഥാനവും 54 പോയിന്റോടെ വെള്ളയാംകുടി സെന്റ് ജെറോംസ് രണ്ടാംസ്ഥാനവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..