രാജാക്കാട്
സിപിഐ എം രാജാക്കാട് ഏരിയ സമ്മേളനത്തിന് ഉജ്വലതുടക്കം. ഒട്ടേറെ പോരാട്ടങ്ങൾകൊണ്ട് കരുത്താർജിച്ച, കുടിയേറ്റ മണ്ണായ രാജാക്കാടിൽ എം എം ലോറൻസ് നഗറിൽ(കെ എൻ തങ്കപ്പൻ സ്മാരക ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സുമ സുരേന്ദ്രൻ താൽക്കാലിക അധ്യക്ഷയായി. രാജാക്കാട് ടൗണിൽ തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം എൻ വി ബേബി പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മിറ്റിയംഗം എം പി പുഷ്പരാജൻ രക്തസാക്ഷി പ്രമേയവും കെ കെ തങ്കച്ചൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ വി എ കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം മണി എംഎൽഎ, കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി എൻ മോഹനൻ, കെ എസ് മോഹനൻ, വി വി മത്തായി, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻഎന്നിവർ പങ്കെടുക്കുന്നു.
സുമ സുരേന്ദ്രൻ(കൺവീനർ), വി പി ചാക്കോ, പി രവി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. വിവിധ കമ്മിറ്റികൾ: മിനുട്‌സ്–- എം എൻ വിജയൻ(കൺവീനർ), പി രാജാറാം, എം എം വിശ്വംഭരൻ. പ്രമേയം–- എം പി പുഷ്പരാജൻ(കൺവീനർ), വി എം ബേബി, കെ കെ തങ്കച്ചൻ, എ പി രവീന്ദ്രൻ, രമ്യ റെനീഷ്. ക്രെഡൻഷ്യൽ: ബേബി ലാൽ(കൺവീനർ), വി കെ സലിം, എം എസ് രാജു, എം ആർ രഞ്ജിത്ത്, ഇ പി ശ്രീകുമാർ, എൻ കെ ബിജു, കെ ജെ സിജു.
ഏരിയ സെക്രട്ടറി എം എൻ ഹരികുട്ടൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. 13 ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 170 പേർ പ്രതിനിധികളായി പങ്കെടുക്കുന്നു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..