27 December Friday
വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി

സംസ്ഥാനപാതയില്‍ രണ്ടരമണിക്കൂര്‍ ഗതാഗത തടസ്സം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

പുളിയൻമല ഹിൽടോപ്പിലെ വളവിൽ കുടുങ്ങിയ കണ്ടെയ്‌നർ ലോറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നു

കട്ടപ്പന
പുളിയൻമല ഹിൽടോപ്പിലെ വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി സംസ്ഥാനപാതയിൽ രണ്ടരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മഹാരാഷ്ട്രയിൽനിന്ന് പൈപ്പ് കയറ്റിവന്ന ലോറിയാണ് ശനി പകൽ രണ്ടോടെ കുരുക്കിൽപ്പെട്ടത്. 
     കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ബസുകളുടെ ട്രിപ്പും മുടങ്ങി. കട്ടപ്പന പൊലീസെത്തി ചെറുവാഹനങ്ങൾ കടത്തിവിട്ടു. ചില ബസുകൾ മാലി, ആനകുത്തി റൂട്ടുകളിൽ കട്ടപ്പനയിലെത്തി. ഒടുവിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ആഴ്ചകൾക്കുമുമ്പ്, അപകടത്തിൽപെട്ട വാഹനം കെട്ടിവലിച്ചുകൊണ്ടുപോയ ലോറിയും വളവിൽ കുടുങ്ങിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top