22 December Sunday

ഗുസ്തി ചാമ്പ്യൻഷിപ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
ചെറുതോണി
71-ാമത് അഖില കേരള സീനിയർ പുരുഷ, വനിത ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സമാപിച്ചു. മൂന്നു ദിവസമായി നടന്ന മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്നായി 800 ലധികം താരങ്ങൾ പങ്കെടുത്തു. 
     സമാപനദിന മത്സരങ്ങൾ ജില്ലാ പൊലീസ് മേധവി ടി കെ വിഷ്‌ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ റസ്‌ലിങ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജയിൻ അഗസ്റ്റിൻ അധ്യക്ഷനായി. റസ്‌ലിങ്‌ ഫെഡറേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറി വി എൻ പ്രസൂദ്, ഭാരവാഹികളായ ബി രാജശേഖരൻ, ബിജു, സാജൻ കുന്നേൽ, പി ജെ ജോസഫ്, ഔസേപ്പച്ചൻ ഇടക്കുളം, ഇടുക്കി സിഐ ജിൻസൻ പി മണി, കെ എസ് മധു, ഷിജോ തടത്തിൽ, കെ എം ജലാലുദ്ദീൻ, ജോൺ കുത്തനാപള്ളി എന്നിവർ സംസാരിച്ചു. മത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top