22 December Sunday
എൽഡിഎഫ് മാർച്ച് ഇന്ന്

വികസന മുരടിപ്പിൽ പൊറുതിമുട്ടി പെരുവന്താനത്തെ ജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
ഏലപ്പാറ 
പെരുവന്താനം കോൺഗ്രസ് പഞ്ചായത്ത്‌ ഭരണസമിതിയുടെ വികസന മുരടിപ്പ് കെടുകാര്യസ്ഥതയും തുറന്നുകാട്ടി തിങ്കൾ പകൽ 10ന്  പഞ്ചായത്ത് ഓഫീസിലേയ്ക്ക് എൽഡിഎഫ് ബഹുജന മാർച്ച് നടത്തും. സിപി ഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ മാർച്ച് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് ഭരണ സമിതിയംഗങ്ങൾ ഗ്രൂപ്പ്പോരിനെ തുടർന്ന് ചേരിതിരിഞ്ഞുള്ള പോരാട്ടമാണിവിടെ നടത്തുന്നത്. പൊലീസ് കേസുകളും നടക്കാൻ പാടില്ലാത്ത അധാർമിക പ്രവർത്തികളുമാണ് ഓഫീസിനുള്ളിൽ അരങ്ങേറിയത്‍. 
 അടുത്ത നാളിൽ ഓഫീസിനുള്ളിൽ മദ്യാപാനം നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ദ്യശ്യങ്ങൾ നാട്ടുകാർ പത്രമാധ്യമങ്ങളിലൂടെ പുറത്തുവീട്ടിരുന്നു. സ്വന്തം പാർടിയിലുള്ള പഞ്ചായത്ത്‌ അംഗമാണ് ദൃശ്യം മൊബൈലിൽ പകർത്തിയതിന് പിന്നിലെന്ന് ആരോപിച്ച് വൈസ്‌ പ്രസിഡന്റ്‌ രംഗത്ത് വന്നിരുന്നു. മുൻ എൽഡിഎഫ് ഭരണസമിതി കൊണ്ടുവന്ന കോടികളുടെ വികസന പദ്ധതികളെല്ലാം തകർത്തു. നിലവിലുള്ള ഭരണ സമിതിക്കെതിരെ കടുത്ത ജനരോക്ഷമാണ് നാട്ടിലുള്ളത്. 
എൽഡിഎഫ് നേതൃത്വത്തിൽ സമരത്തിന് മുന്നോടിയായി പഞ്ചായത്തിന്റെ വാർഡുകളിലും ഞായറാഴ്ച പ്രചാരണ യോഗങ്ങൾ നടത്തി. എൽഡിഎഫ് നേതാക്കളായ ബേബി മാത്യു, ആർ ചന്ദ്രബാബു, എം സി സുരേഷ് പ്രഭാ ബാബു, ഷജി പി ജോസഫ് ജയിംസ് അമ്പാട്ട്, ഒ വി ജോസഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top