25 September Wednesday

കെ എ അബ്ദുൾ റസാഖിന്റെ ഓൺലൈൻ ചിത്രപ്രദർശനം 
ഓൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

കെ എ അബ്ദുൾ റസാഖ്

ഇടുക്കി
ദേശാഭിമാനി പീരുമേട് ഏരിയ ലേഖകനും ചിത്രകാരനുമായ കെ എ അബ്ദുൾ റസാഖിന്റെ ഓൺലൈൻ ചിത്രപ്രദർശനം ഓൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. 2021 ജൂലൈ 27ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ചരമദിനത്തിൽ ആരംഭിച്ച ചിത്രപ്രദർശനമാണ് റെക്കോർഡിൽ ഇടംപിടിച്ചത്. 
580 ദിവസത്തെ പ്രദർശനത്തിൽ 4,100 ചിത്രങ്ങളാണ് ഉൾപ്പെട്ടത്. 400 ദിവസം വരെയും ഓരോ വ്യക്തികളുടെയും വ്യത്യസ്തഭാവങ്ങളോടുള്ള എട്ടു ചിത്രങ്ങൾ വീതവും തുടർന്ന് അഞ്ചു ചിത്രങ്ങൾ വീതവുമാണ് പ്രദർശിപ്പിച്ചത്. ഇപ്പോഴും തുടരുന്ന പ്രദർശനം ആയിരംദിവസം പൂർത്തീകരിക്കാൻ ആണ് ലക്ഷ്യം. കലാ, സാഹിത്യം, രാഷ്ട്രീയം, ഭരണം, ശാസ്ത്രരംഗം, കായികം ഉൾപ്പെടെ വിവിധ മേഖലകളിൽ ഉള്ള 100 ഓളം രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെട്ടത്. 
കോവിഡ് കാലത്ത് ആരംഭിച്ച ചിത്രപ്രദർശനം ശനിയാഴ്ച 586 ദിവസം പിന്നിട്ടു. 
ലോക ചിത്രകല ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഓൺലൈൻ പ്രദർശനം. ഒമ്പതിനായിരത്തിൽപരം ചിത്രങ്ങൾ വരച്ചിട്ടുള്ള അബ്ദുൽ റസാഖ് ഇതിനകം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം തുടങ്ങിയ നിരവധി റെക്കോഡുകളിൽ ഇടം പിടിച്ചിട്ടുണ്ട്. അതിർത്തിവഴിയുള്ള ഏലം കള്ളക്കടത്ത് റിപ്പോർട്ട് ചെയ്തതിന് 2010 ൽ സംസ്ഥാനസർക്കാരിന്റെ  25000 രൂപയുടെ മാധ്യമ അവാർഡ് നേടിയിട്ടുണ്ട്‌. 
ഭാര്യ: സബീന. മക്കൾ: വിദ്യാർഥികളായ അജ്മിയ റസാഖ്, ആഷ്ന റസാഖ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top