21 November Thursday
അനാസ്ഥ തുടര്‍ന്ന് നഗരസഭ

പുളിയന്‍മലയില്‍ ടണ്‍ കണക്കിന് 
മാലിന്യം: നാട്ടുകാര്‍ രോഗഭീഷണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
 
കട്ടപ്പന
കട്ടപ്പന നഗരസഭയുടെ പുളിയൻമലയിലെ സംസ്‌കരണകേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ നടപടിയില്ല. 77 ലക്ഷം രൂപയ്ക്ക് മാലിന്യം നീക്കാൻ കരാറായി മൂന്നുമാസം പിന്നിട്ടിട്ടും ഭരണസമിതിയുടെ കെടുകാര്യസ്ഥത തുടർനടപടി വൈകിപ്പിക്കുന്നു. ടൺ കണക്കിന് മാലിന്യമാണ് വർഷങ്ങളായി ഇവിടെ കുന്നുകൂടിക്കിടക്കുന്നത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തോടുചേർന്നാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടുത്തെ ലക്ഷങ്ങൾ വിലയുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇവ രണ്ടും ഒരുസ്ഥലത്ത് പ്രവർത്തിക്കാൻ പാടില്ലെന്ന് ഓഡിറ്റ് ഒബ്ജക്ഷൻ നിലവിലുണ്ട്. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ഗ്രീൻ കേരളയ്ക്ക് നൽകാൻ പദ്ധതിയിട്ടെങ്കിലും പാളിപ്പോയി.
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്ന് പുളിയൻമലയിലെ മാലിന്യം നീക്കാൻ സർക്കാർ കർശന നിർദേശം നൽകിയിരുന്നു. പലതവണ ടെൻഡർ വിളിച്ചെങ്കിലും തുക കുറവായതിനാൽ കരാർ ഏറ്റെടുക്കാൻ തയാറായില്ല. പ്രദേശത്ത് സാംക്രമികരോഗ ഭീഷണി നിൽക്കുന്ന സാഹചര്യത്തെ തുടർന്ന് നാട്ടുകാരുടെ പരാതി കണക്കിലെടുത്താണ് ഒടുവിൽ നഗരസഭ കരാർ നൽകിയത്. എന്നാൽ മൂന്നുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top